Sunday, April 29, 2018

പുതു വെളിച്ചം

പുതു വെളിച്ചം

വാതായനങ്ങൾ തുറക്കപ്പെട്ടു.  വെള്ളി വെളിച്ചം കൺപോളകളെ മുട്ടി വിളിക്കുന്നു.  പുതു യുദ്ധത്തിന് കാഹളമുയരാൻ നിമിഷങ്ങൾ മാത്രം.  ഇനി ഉറക്കത്തിനും ഉറക്ക-ചടവിനും സ്ഥാനമില്ല.  ആയുധങ്ങളും, അടവുകളും, അടയാള ചിഹ്നങ്ങളും അണിഞ്ഞു യുദ്ധ ഭൂമിയിലേക്ക്.  

  ഇന്നലത്തെ യുദ്ധത്തിന്റെ ശേഷിപ്പുകൾ അവിടിവിടെ കാണാം.  തലയറ്റു വീണവർ,  കൈകാലുകൾ നഷ്ടപ്പെട്ടവർ,  ജീവശ്ശവമായവർ...  എല്ലാരേയും അടിച്ചു വാരി കനലിൽ  എറിഞ്ഞു.  കനൽ തീയായി,   തീ ചാരമായി.  ചാരം മണ്ണായി.
പുതു വെളിച്ചം കാത്തു കിടപ്പായി. 

Saturday, July 26, 2014

ഫ്രം സീറോ ടു സീറോ.......... മീ........

ഫ്രം സീറോ ടു സീറോ..........മീ ......
എന്നും എന്റെ തുടക്കവും ഒടുക്കവും  നിന്നിലായിരുന്നു.... നിന്നിൽ നിന്ന് നിന്നിലേക്ക്‌  ഞാൻ മത്സരിച്ചു നടന്നു.... എന്റെ പാട്ടും, ജീവ  താളവുമെന്നും,  എന്റെ വഴിയും നടപ്പും ആയിരുന്നു.. ഹ്യദയ താളം നിലയ്ക്കുവോളം തുടരുന്ന  പാദ- താളം ......... എനിക്കു നടക്കണം.. എന്നെ ഊരുവിലക്കിയ വഴികളിലൂടെ..
തിരികെ എത്തുക  ആ പഴയ പൂജ്യത്തിലേക്കു തന്നെ എങ്കിലും.... 

Wednesday, July 17, 2013

എന്നെ വിട്ടു പൊയ്കൂടെ.

  എന്നെ വിട്ടു പൊയ്കൂടെ...
 തോൽവികൾ എൻറെ കൂടെപ്പിറപ്പ്  ആയിരുന്നില്ല.. എൻറെ സ്നേഹിതന്മാരിൽ  നിന്നെ ഞാൻ കണ്ടിട്ടില്ല ..    എന്നെ തേടി നീ വന്നിട്ടില്ല. .. എന്നിട്ടും  എൻറെ വഴികൾ നിന്നിലേക്കായിരുന്നു.. നിൻറെ വന്യമായ സൗന്ദര്യം തേടി,, അതനുഭവിക്കാൻ ഒരു ഭ്രാന്തനെ പോലെ നിൻറെ വാതില്കൽ.. ഉമ്മറ-പടിയിൽ, ജനൽ കമ്പികൾക്കിടയിലൂടെ നോക്കി   നിന്നിട്ടുണ്ട്.. പക്ഷെ അന്നൊരിക്കലും  നിൻറെ ആ നനുത്ത  കൈ വിരൽ തുമ്പുകൾ എൻറെ നേരേ  നീട്ടിയില്ല .  പക്ഷെ നിദ്രകൾ എന്നെ സ്വപ്നം കാണുവാൻ പഠിപ്പിച്ചു ...
  
      അവിടെ ഞാൻ കണ്ടു പൊട്ടിച്ചിരിയുടെ, കേട്ടിപിടിക്കലിന്റെ , സ്നേഹ ചുംബന-തലോടലിന്റെ ,ഒരായിരം കൈകൾ, നാവുകൾ.. തോൽവിയെ തേടി പോയ എനിക്ക് വച്ച് നീട്ടിയ ആ  വിജയം ഒരു തോൽവി ആയിരുന്നോ??  

      ആണ്ടുകൾ പിന്നെയും കടന്നു പോയി,  പൊടി-മീശക്കു  കുറ്റിത്താടി കൂട്ടുവന്നു. പല വർണ്ണ ഛായം വിരിച്ച സ്വപ്‌നങ്ങൾ.. അതിൽ എല്ലാം തെളിഞ്ഞിരുന്നത് രണ്ടു മുഖങ്ങൾ. അതിൽ വികൃതമായ മുഖം എന്നും എൻറെ ആയിരുന്നു.. ഒരു തുള്ളി വെള്ളം വീഴാതെ വര്ഷകാലം മുഴുവൻ  ഛായം വിരിച്ച ആ  സ്വപ്‌നങ്ങൾ ഞാൻ കാത്തു. വർഷ കാല മഴ എന്നും എന്റെ വിശ്വസ്തൻ ആയിരുന്നു.  പക്ഷെ കാലം തെറ്റി പെയ്ത ഒരു മറുനാടൻ മഴ  കുസൃതി കാട്ടിയത് എൻറെ കിനാവുകളിൽ ആയിരുന്നു.  ബാകി വച്ചത് ആ വികൃതമായ മുഖം മാത്രം. ഇവിടെയും ഞാൻ തോല്ക്കുവായിരുന്നോ?.. 


   ആ സ്വപ്നവും മഴയും എന്നെ നയിച്ചത് ആ പഴയ ഉമ്മറ-പടിയിലെക്കായിരുന്നു. ഇത്തവണ അവൾ എൻറെ വിളി കേട്ടു. തുറന്ന വാതിലിലൂടെ അകത്തേക്ക്....      ഇരുള നിറഞ്ഞ അനന്തമായ ആ വഴിയിലൂടെ അകത്തേക്ക്.. 


  ....അതെ ഇന്ന് തോൽവികൾ  എൻറെ പേരിനു അലങ്കാരം ആയിരിക്കുന്നു.

എൻറെ കണ്ണുനീരിനു മധുരം നുണഞ്ഞ 
എൻറെ വേദനയിൽ പൊട്ടിച്ചിരിച്ച എൻറെ വീഴ്ചയിൽ മന്ദഹസിച്ച തലകളെ.. നിങ്ങള്ക്ക് നന്ദി...
കാലിൽ അള്ളിപിടിച്ച് രക്തം കുടിക്കുന്ന അട്ടയെ  പോലെ...തോൽവികൾ എന്നെ കടിച്ചിരിക്കുന്നു... കടിയുടെ ആഴം എനിക്കറിയില്ല..  
ഒറ്റ ചോദ്യം.  എന്നെ വിട്ടു പൊയ്കൂടെ.......  

Monday, July 26, 2010

വാടിയ ഓർമ

വാടിയ ഓർമ..
തണുത്ത മഴയെക്കാളും എനിക്കിഷ്ടം പൊള്ളുന്ന വെയിലാണ് ...
കാരണം അന്ന് നിന്നെ ഞാൻ കണ്ടപ്പോള്‍ നിന്ടെ മുഖം വിയർത്തിരുന്നു, ഒരു കുടയുടെയും നിഴലിന്റെയും  മറയില്ലാതെ ...
അന്നു നീ എന്നെ പഠിപ്പിച്ചു ,, 
പൊള്ളുന്ന വെയിലിനു മനസിനെ തണുപ്പിക്കാന്‍ കഴിയും എന്ന്,,
പകല്‍ നക്ഷത്രങ്ങളെ കാണാനാവുമെന്നു ..
 പക്ഷെ ഇന്ന് ............
ഇന്ന് എന്‍റെ മനസ് തണുപ്പിക്കാന്‍ ആ വെയിലിനു ആവുന്നില്ല .. ഒരു പക്ഷെ നീ തിരിച്ചു വന്നാല്‍........